ചാലിശ്ശേരി കവുക്കോട് ബസ്സ് മതിലില്‍ ഇടിച്ച് 10 ഓളം പേര്‍ക്ക് പരിക്ക്. ചാലിശേരിയില്‍ നിന്ന് മിനി സിവില്‍ സ്റ്റേഷന്‍ – ഡെന്റല്‍ കോളേജ് വഴി എടപ്പാളിലേക്ക് പോകുന്ന തമീം ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നാണ് യാത്രികര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാന്‍ വേണ്ടി ഡ്രൈവര്‍ ബസ് വെട്ടിച്ചതാണ് അപകട കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു
ADVERTISEMENT