അകലാടില്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നും തെറിച്ചു വീണ് യുവതിക്കും കുഞ്ഞിനും പരിക്ക്.

56

ദേശീയ പാത അകലാടില്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നും തെറിച്ചു വീണ് യുവതിക്കും കുഞ്ഞിനും പരിക്ക്. അകലാട് മൊയ്തീന്‍പള്ളി സ്വദേശി കൊട്ടാരപ്പാട്ട് ഹാദിബ (33), മകള്‍ മൂന്നു വയസ്സുകാരി സൈനബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാത്രി ഒന്‍പതു മണിയോടെ അകലാട് മൊയ്തീന്‍ പളളിക്ക് സമീപം ദേശീയപാതയില്‍ വെച്ചാണ് അപകടം ഉണ്ടായായത്. എറണാകുളം പൊന്നാനി ബസ്സ് സര്‍വീസ് റോഡിലേക്ക് ഇറങ്ങാന്‍ വേഗത്തില്‍ തിരിച്ചതോടെ, നില്‍ക്കുകയായിരുന്ന യുവതിയും കുഞ്ഞും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഡോറില്‍ ഇടിച്ച് യുവതിയുടെ തലക്ക് സാരമായ പരിക്കുണ്ട്. അകലാട് വീ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. **************