ചൂണ്ടലില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് പരിക്ക്

179

ചൂണ്ടലില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് പരിക്ക്.
കല്ലഴിക്കുന്ന് സ്വദേശിനി കണ്ണത്തു പറമ്പില്‍ വീട്ടില്‍ അജിതയ്ക്കാണ് (45) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8.15 നാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ ഭാഗത്തു നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ ചൂണ്ടല്‍ സിഗ്‌നലിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ യുവതിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.അപകടത്തില്‍ സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.