കെ വി പീതാംബരന്റെ നാലാം അനുസ്മരണം മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടന്നു.

80

തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ സിപിഐഎം നേതാക്കളില്‍ ഒരാളായിരുന്ന കെ വി പീതാംബരന്റെ നാലാം അനുസ്മരണം മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടന്നു. ചാവക്കാട് ബീച്ചില്‍ നടന്ന യോഗം ഏരിയ സെക്രട്ടറി എം എ വഹാബ് പതാക ഉയര്‍ത്തി ഉല്‍ഘാടനം ചെയ്തു. ഏരിയ ട്രഷറര്‍ അനില്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് സി.ഐ.ടി.യു. ഈസ്റ്റ് കോര്‍ഡിനേഷന്‍ കണ്‍വീനര്‍ കെ സി സുനില്‍, കെ പി പ്രജിത്, എം ബി പ്രകാശന്‍, നജീബ് ചക്കര എന്നിവര്‍ നേതൃത്വം വഹിച്ചു.