30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad ഇന്ധനവില വര്‍ധന: സിപിഎം പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

ഇന്ധനവില വര്‍ധന: സിപിഎം പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

61

പെട്രോള്‍ – ഡീസല്‍ – പാചക വാതകവില വര്‍ദ്ധനവ് പിന്‍വലിക്കുക, അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.എം. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസ് സമരം സംഘടിപ്പിച്ചു. ചാവക്കാട് ഹോച്ച്മിന്‍ സ്മാരക മന്ദിരത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ചാവക്കാട് പോസ്റ്റ്ഓഫീസിന് മുന്നില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.വി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ കമ്മിറ്റി അംഗം എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷീജ പ്രശാന്ത്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ.എച്ച് അക്ബര്‍, സിപിഎം ഏരിയ സെക്രട്ടറി ടി.ടി ശിവദാസന്‍, ഷൈനി ഷാജി, മാലിക്കുളം അബ്ബാസ്, പി. യതീന്ദ്രദാസ്, പി.എസ് അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!