31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam ശ്മശാന നിര്‍മാണം ഉടനെ പൂര്‍ത്തീകരിക്കുക: വടക്കേക്കാട് പഞ്ചായത്തിനു മുമ്പില്‍ ബിജെപി ഉപവാസ സമരം നടത്തി

ശ്മശാന നിര്‍മാണം ഉടനെ പൂര്‍ത്തീകരിക്കുക: വടക്കേക്കാട് പഞ്ചായത്തിനു മുമ്പില്‍ ബിജെപി ഉപവാസ സമരം നടത്തി

48

വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ശ്മശാന നിര്‍മ്മാണം ഉടനെ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ദയാനന്ദന്‍ മാമ്പള്ളി ഉദ്ഘാടനം ചെയ്തു. ബിജെപി യുമായി ഇടതും വലതും ഡീല്‍ ആണ് എന്ന് പരസ്പ്പരം പറഞ്ഞു നടക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ വടക്കേക്കാട് പഞ്ചായത്തിലുള്ള യുഡിഎഫ്- എല്‍ ഡി എഫ് ഡീല്‍ മറച്ചുവെക്കുവാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത് എന്ന് ദയാനന്ദന്‍ ആരോപിച്ചു. ഇതിന് കണ്മുന്‍പിലുള്ള വസ്തുതയാണ് 2012ല്‍ തുടക്കം കുറിച്ച സ്മശാന നിര്‍മ്മാണം ഇതുവരെയായിട്ടും പൂര്‍ത്തിയാവാത്തതെന്നും സംസ്ഥാന സമിതി അംഗം കുറ്റപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കിളിയംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.

ADVERTISEMENT
error: Content is protected !!