പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനത്തിന്റെ ഉദ്ഘാടനവും വായനാദിനവും ആചരിച്ചു.

71

വേലൂര് ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തളിര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനത്തിന്റെ ഉദ്ഘാടനവും വായനാദിനവും ആചരിച്ചു. ആറു ദിവസത്തെ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷോബി .ടി .ആര്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍ അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് ഇ. എ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷെര്‍ലി ദിലീപ് കുമാര്‍, ഭരണസമിതി അംഗം ബിന്ദു ശര്‍മ്മ, പി.ടി.എ. പ്രസിഡന്റ് ജോസ് .എ. ജെ., എസ്.ഇ.ടി.ഐ. ഡയറക്ടര്‍ കൃഷ്ണ മോഹന്‍, കോഡിനേറ്റര്‍ സരിത, സ്‌കില്‍ ട്രെയിനര്‍ രാജി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. തളിര്‍ ബി ആര്‍ സി വിദ്യാര്‍ത്ഥി കിരണ്‍കുമാര്‍ വായനാദിന സന്ദേശം അറിയിച്ചു. ബഡ്‌സ് സ്‌കൂള്‍ അധ്യാപിക അഞ്ചു .കെ. ജയന്‍ സ്വാഗതവും സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വിദ്യ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.