വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

77

വെള്ളാറ്റഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച തണ്ടിലം പ്രദേശത്തെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു ഗ്രാമസഭാ ഹാളില്‍ നടന്ന അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷേര്‍ളി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എ. സുബ്രഹ്മണ്യന്‍ വിജയികള്‍ക്ക് പുരസ്‌ക്കാരം നല്‍കി. ബാങ്ക് സെക്രട്ടറിപി.എ. ഉണ്ണികൃഷ്ണന്‍ , ഭരണ സമിതി അംഗങ്ങളായ റെക്‌സി ബിജു , ഗീത രാജന്‍ , ബോര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍തുടങ്ങിയവര്‍ സംസാരിച്ചു.