വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കര്‍ഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പത്താമത് ഞാറു നടീല്‍ ഉത്സവം ആഘോഷിച്ചു. ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷതയില്‍ വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷോബി ടി ആര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കെങ്കില്‍, സെക്രട്ടറി എം ഡി ജോസഫ്, വേലൂര്‍ കൃഷി ഓഫീസര്‍ അഞ്ജന ആര്‍ പി, പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ സൈമണ്‍ സിഡി, വേലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ നിഷ ജി നായര്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍, പാടശേഖരസമിതി പ്രവര്‍ത്തകര്‍, സഹകരണ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വേലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നൂറോളം വരുന്ന എന്‍എസ്എസ് വിദ്യാര്‍ത്ഥികളും ബാങ്കിന്റെ 35 ഏക്കറില്‍ വരുന്ന കൃഷിയില്‍ ഞാറു നടുന്നതില്‍ പങ്കാളികളായി.
ADVERTISEMENT