വാക മാലതി യു.പി സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷയെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് മദര്‍ പിടിഎ പ്രസിഡണ്ട് ബുഷറ ജമാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാന അധ്യാപിക കെ.പി ഷീജ ‘പോഷകസമൃദ്ധമായ ഭക്ഷണം ആരോഗ്യത്തിന്’ എന്ന വിഷയത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഭക്ഷ്യസുരക്ഷാ നിയമങ്ങളെ കുറിച്ച് ഷംന ടീച്ചര്‍ കുട്ടികളോട് വിശദീകരിച്ചു. അധ്യാപകരായ സ്മിത ടീച്ചര്‍, വിജി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രുചികളില്‍ വ്യത്യസ്തത നിറഞ്ഞ പലഹാരങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളിലെത്തിച്ച് പ്രദര്‍ശനം നടത്തി.
ADVERTISEMENT