മാറഞ്ചേരി കെയര്‍ ക്ലബ് ചാരിറ്റബിള്‍ ട്രസ്റ്റ് നാലാം വാര്‍ഷികവും ആരോഗ്യ ബോധവത്കരണ ക്ലാസും

മാറഞ്ചേരി കെയര്‍ ക്ലബ് ചാരിറ്റബിള്‍ ട്രസ്റ്റ് നാലാം വാര്‍ഷികവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കരുണ ഭവനില്‍ നടന്ന
യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. കെയര്‍ ക്ലബ് ട്രസ്റ്റ് ചെയര്‍മാന്‍ ആസാദ് ഇളയേടത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

മാറഞ്ചേരി കരുണക്കുള്ള സഹായം പ്രസിഡന്റ് ടി.അബ്ദു ഏറ്റുവാങ്ങി. ആരോഗ്യ പ്രവര്‍ത്തകന്‍ മൂസ ഫൗലാദ് കിഡ്‌നി രോഗത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി. ട്രസ്റ്റ് അംഗങ്ങളായ ഷക്കീര്‍ പൂളക്കല്‍, മെഹ്‌റലി കടവില്‍, റസാഖ് നാലകം, സലിം പുക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT