ജനവാസ മേഖലയില്‍ കണ്ടെത്തിയ മലമ്പാമ്പിനെ പിടികൂടി വനപാലകരെ ഏല്‍പിച്ചു

കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് ജനവാസ മേഖലയില്‍ കണ്ടെത്തിയ മലമ്പാമ്പിനെ പിടികൂടി വനപാലകരെ ഏല്‍പിച്ചു. കൊരട്ടിയാംകുന്ന് റോഡിലാണ് മലമ്പാമ്പിനെ കണ്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ പാമ്പിനെ പിടികൂടി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. വനപാലകരെത്തി മലമ്പാമ്പിനെ കൊണ്ടുപോയി.

ADVERTISEMENT
Malaya Image 1

Post 3 Image