എരുമപ്പെട്ടി ഗവ.എല്‍.പി സ്‌കൂളില്‍ വിജയാഘോഷം സംഘടിപ്പിച്ചു

കുന്നംകുളം ഉപജില്ല ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം ശാസ്ത്ര വിഭാഗത്തില്‍ സെക്കന്റ് ഓവറോള്‍ കരസ്ഥമാക്കിയ എരുമപ്പെട്ടി ഗവ.എല്‍.പി സ്‌കൂളില്‍ വിജയാഘോഷം സംഘടിപ്പിച്ചു. വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും ടീച്ചിംഗ് എയ്ഡ് മത്സര വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രീഷ്മയേയും കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരേയും ചടങ്ങില്‍ അനുമോദിച്ചു. ഉപജില്ലാ തലത്തില്‍ കായികമേളയിലും ശാസ്ത്രമേളയിലും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനവിതരണം നടത്തി. പഞ്ചായത്ത് മെമ്പര്‍ എം.കെ.ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി. സുശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി. സി.ബിനോജ് മുഖ്യാതിഥിയായി.

ADVERTISEMENT