കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് നിയമ വിരുദ്ധമാണെന്ന് പഞ്ചായത്തംഗം

പുന്നയൂര്‍ക്കുളം പഞ്ചായത്തിനു കീഴിലുള്ള അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് നിയമ വിരുദ്ധമാണെന്ന് പഞ്ചായത്തംഗം കെ.എച്ച് ആബിദ്. ഇതുമൂലം നിരവധി പേരാണ് പ്രയാസം അനുഭവിക്കുന്നത്. ദിവസവും നൂറുകണക്കിനു രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ അടുത്തിടെയാണ് ഫീസ് വര്‍ദ്ധിപ്പിച്ചത്. സമീപ മേഖലയിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ 5 രൂപ വീതം ഫീസ് ഈടാക്കുമ്പോള്‍ അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ 10 രൂപയാണ് ഈടാക്കുന്നതെന്ന് മെമ്പര്‍ ആരോപിച്ചു.

15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും 70 വയസ്സ് കഴിഞ്ഞ വര്‍ക്കും ഫീസ് ഈടാക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ പണം ഈടാക്കുന്നുണ്ടെന്നും പറയുന്നു. ഇത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കിയതായി കെ.എച്ച് ആബിദ് പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image