സുഗന്ധം പരത്തി അഴക് വിരിച്ച് കടമ്പ് പൂത്തു

144

സുഗന്ധം പരത്തി അഴക് വിരിച്ച് കടമ്പ് പൂത്തു.ആറ്റത്ര ഇടമന കളത്തില്‍ രാമകൃണ ബാബുവിന്റെ വിട്ടുമുറ്റത്തെ കടമ്പ് പൂത്തു നില്‍ക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ മഴ പെയ്യുന്നതിന്റെ സൂചനയായിട്ടാണു കടമ്പ് പൂക്കുന്നതെന്നു പഴമക്കാര്‍ പറയുന്നു. കണ്ടാല്‍ ചെറിയ പന്തു പോലെയുള്ള പൂക്കള്‍ക്ക് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആയുസ്സ്. വെള്ള കലര്‍ന്ന ചന്ദന നിറമാണു പൂക്കള്‍ക്ക്. ഇതിനു ചെറിയ സുഗന്ധവുമുണ്ട്. കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. നിത്യഹരിത വനങ്ങളിലും ആറ്റിന്‍കരയിലുമാണു ഇവ സാധാരണയായി കണ്ടുവരുന്നത്.ആറ്റിന്‍കരയില്‍ വളരുന്നതിനാലാണ് ഇതിന് ആറ്റുതേക്ക് എന്ന പേരു ലഭിച്ചത്. കടമ്പുമരം ഹിന്ദു മതാചാരപ്രകാരം ദേവപരിവേഷമുള്ള വൃക്ഷമായും അറിയപ്പെടുന്നു. വൃക്ഷ ആരാധനയിലും കടമ്പിനു സ്ഥാനമുണ്ട്. പുരാണങ്ങളില്‍ രാധയും കൃഷ്ണനും പ്രണയസല്ലാപങ്ങള്‍ നടത്തിയിരുന്നതു കടമ്പു മരത്തിനു കീഴിലായിരുന്നു എന്നാണ് ഐതിഹ്യം. പിരിഞ്ഞുപോയ പ്രണയിതാക്കളെ ഒന്നിപ്പിക്കാന്‍ ഈ വൃക്ഷത്തിനു കഴിവുണ്ടെന്നു വിശ്വസിക്കുന്നവരും ഉണ്ട്. കടമ്പു മരത്തിന്റെ കൊമ്പില്‍ കയറിയാണു ശ്രീകൃഷ്ണന്‍ കാളിയമര്‍ദനത്തിനായി യമുനാ നദിയില്‍ ചാടിയതെന്നും പറയപ്പെടുന്നു.