വെള്ളിതിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

89

വെള്ളിതിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി എന്നിവര്‍ ചെണ്ടുമല്ലി തൈകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഓണത്തിന് ഒരു വട്ടി നിറയെ പൂ എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ വിദ്യാലയ അങ്കണത്തില്‍ ചെണ്ടുമല്ലി തൈകള്‍ നട്ടു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് , വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ രാധിക ടി.ആര്‍ , സുരേഖ ടി.എസ്, അലീഷ ബെന്നി , അഞ്ജലി എടക്കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.