സംസ്‌കൃതം എം.എ. ജനറലില്‍ ഒന്നാം റാങ്ക് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ വിദ്യാര്‍ത്ഥിനി എ.കെ. കൃഷ്‌ണേന്ദുവിനെ വേലൂര്‍ 2-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ആദരിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സംസ്‌കൃതം എം.എ. ജനറലില്‍ ഒന്നാം റാങ്ക് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ വിദ്യാര്‍ത്ഥിനി എ.കെ. കൃഷ്‌ണേന്ദുവിനെ വേലൂര്‍ 2-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ആദരിച്ചു.പഞ്ചായത്തംഗം പി.എന്‍ അനില്‍ മാസ്റ്റര്‍, മുന്‍ പഞ്ചായത്തംഗവും കൃഷ്‌ണേന്ദുവിന്റെ പ്രൈമറി ക്ലാസ് അധ്യാപികയുമായ സിമി ടീച്ചര്‍, മുന്‍ പഞ്ചായത്തംഗം എല്‍സി ഔസേഫ്, വെള്ളാറ്റഞ്ഞൂര്‍ വാര്‍ഡ് വികസനസമിതി ചെയര്‍മാന്‍ വേണു ഐക്കര, സിജൊ പി.കെ. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
വെള്ളാറ്റഞ്ഞൂര്‍ അരീരക്കര കൃഷ്ണകുമാര്‍ – ഗിരിജ ദമ്പതികളുടെ മകളാണ് കൃഷ്‌ണേന്ദു.

ADVERTISEMENT
Malaya Image 1

Post 3 Image