രണ്ടുദിവസങ്ങളിലായി പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കലോത്സവം സമാപിച്ചു.

രണ്ടുദിവസങ്ങളിലായി പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കലോത്സവം സമാപിച്ചു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് പി . എ അലി നിര്‍വഹിച്ചു. പ്രധാന അധ്യാപിക മേഴ്‌സി മാത്യു അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക മെഹേര്‍, സ്‌കൂള്‍ ചെയര്‍മാന്‍ മിന്‍ഹാബ്ബാസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്‌കൂള്‍ അധ്യാപകരുടെ രചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൂമരത്തണല്‍ എന്ന മാഗസിന്റെ പ്രകാശനവും നടത്തി. യോഗത്തിന് വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ജനീര്‍ലാല്‍ സ്വാഗതവും പിടിഎ എക്‌സിക്യൂട്ടീവ് മെമ്പര്‍ സാബു അയിനൂര്‍ നന്ദിയും പറഞ്ഞു

ADVERTISEMENT
Malaya Image 1

Post 3 Image