ചിറമനേങ്ങാട് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരേങ്ങല്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ ഇബ്രാഹിം (47) ആണ് മരിച്ചത്.
ഞായറാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെയാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കബറടക്കം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ചിറമനേങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ഷൈജ, മക്കള്‍: ബാദുഷ, ബാസിക്ക്, ഫാസില്‍
ADVERTISEMENT