എരുമപ്പെട്ടി മങ്ങാട് ഫുട്‌ബോള്‍ അസോസിയേഷന്റെ (എം.എഫ്.എ) നേതൃത്വത്തില്‍ മൂന്നാമത് അഖില കേരള ഫ്‌ലഡ്‌ലൈറ്റ് വടംവലി മത്സരം സംഘടിപ്പിച്ചു. മങ്ങാട് മിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തിലെ 25 ഓളം പ്രശസ്ത ടീമുകള്‍ പങ്കെടുത്തു. മത്സരത്തില്‍ സ്റ്റാര്‍ വിഷന്‍ ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ് വെങ്കിടങ് ഒന്നാം സ്ഥാനവും, അനശ്വര മച്ചാട് രണ്ടാം സ്ഥാനവും, ടീം ചെമ്പാടി കടങ്ങോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ എസ്.ഐ യു.മഹേഷ് മത്സരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍ അധ്യക്ഷയായി.
ADVERTISEMENT