സിപിഐഎം വടക്കേക്കാട് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടന്നു. മണികണ്‌ഠേശ്വരം പരിസരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ പതാക ഉയര്‍ത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് സിപിഎം ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ പി.കെ വാസു ഉദ്ഘാടനം ചെയ്തു. അഷറഫ് പാവൂരയില്‍ അധ്യക്ഷത വഹിച്ചു. ബാലകൃണന്‍ കാഞ്ഞേങ്ങാട് അനുശോചന പ്രമേയവും, ദാസന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. എം ശംസുദ്ധീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ കെ അക്ബര്‍ എംഎല്‍എ, ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, എം ആര്‍ രാധാകൃഷ്ണന്‍, സംഘാടക സമിതി ചെയര്‍മാന്‍ ദേവദാസ് മാസ്റ്റര്‍, അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജു പള്ളിക്കരയെ ലോക്കല്‍ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.
ADVERTISEMENT