പട്ടികജാതി ക്ഷേമ സമിതി എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ സമ്മേളനം ചിറ്റണ്ട സ്‌കൂള്‍ കെ.എസ്.ശങ്കരന്‍ നഗറില്‍ നടന്നു. ലോക്കല്‍ അതിര്‍ത്തിയിലെ വനഭൂമിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിലെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം അനുവദിച്ചു തരണം എന്നും ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിച്ച സംഖ്യ വിപുലീകരിച്ചു പത്തു ലക്ഷം രൂപ അടക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പി.കെ.എസ് ജില്ലാ കമ്മറ്റി അംഗവും ഏരിയ പ്രസിഡന്റുമായ പി.എ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് വിജീഷ് അധ്യക്ഷത
വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എ.കെ.കണ്ണന്‍, വത്സല, ഇ.സി. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ.എ.വിജീഷ്, സെക്രട്ടറി എ.കെ.കണ്ണന്‍, ട്രഷറര്‍ കെ.കെ.ചന്ദ്രിക എന്നിവരെയും 15 അംഗ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.
ADVERTISEMENT