പാറേമ്പാടം കുടുംബ സഹായ സമിതിയുടെ 13-ാമത് അര്‍ദ്ധവാര്‍ഷിക പൊതുയോഗം നടത്തി. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌റ് അഡ്വ. കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ചാക്കോ പി വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി കെ ജോര്‍ജ് കണക്കവതരിപ്പിച്ചു. തുടര്‍ന്ന് സമിതിയിലെ 75 വയസ്സ് കഴിഞ്ഞവരെ പൊന്നാടയും മെമെന്റോ നല്‍കിയും ആദരിച്ചു. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സമിതി അംഗമായ ബിസ്നി കെ ബിക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരം, വാര്‍ഡ് മെമ്പര്‍ അഖില മുകേഷ് കൈമാറി. കെ ബി തമ്പി മാസ്റ്റര്‍, കമ്മിറ്റി മെമ്പര്‍ ഗില്‍ബര്‍ട്ട് പോള്‍, ജോ. സെക്രട്ടറി ഡേവിസ് കെ വി തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT