ചിറമനേങ്ങാട് ലക്ഷംവീട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ റോഡിന്റെ ഇരുവശങ്ങളിലും വളര്‍ന്ന് നിന്നിരുന്ന പുല്ലുകള്‍ വെട്ടി വൃത്തിയാക്കി. കുടക്കല്ല് മുതല്‍ ലക്ഷംവീട് പാടം വരെയുള്ള ഭാഗമാണ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യന്ത്രസഹായത്തോടെ വൃത്തിയാക്കിയത്. എം.എം റസാക്ക്, കെ.എം നൗഷാദ്, പി.ബി ഷെമീര്‍, പി.എം അക്ബര്‍, സി.എം അഷറഫ്, റിഷാന്‍, അയൂബ് മാളിയേക്കല്‍, ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT