ഗുരുവായൂര്‍ താമരയൂരില്‍ റോഡരികില്‍ നിന്നയാളെ ഓട്ടോറിക്ഷയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറെ നടയിലെ ചാരുത മില്‍മ ബൂത്ത് ഉടമ താമരയൂര്‍ സ്വദേശി രാമചന്ദ്രന്‍, ഓട്ടോ ഡ്രൈവര്‍ മുതുവട്ടൂര്‍ പൊന്നരാശ്ശേരി സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. മമ്മിയൂര്‍ ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ രാമചന്ദ്രന്‍ വീടിന് മുന്നില്‍ ഇറങ്ങിയപ്പോഴേക്കും എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും മറിഞ്ഞു. പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ രാമചന്ദ്രനെ പിന്നീട് ത്യശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.