കേച്ചേരി പാറന്നൂരില്‍ വാഹനാപകടം രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 9 :15 ഓടെ ആയിരുന്ന അപകടം. സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയിരുന്ന ട്രാവലറും കാറുമാണ് അപകടത്തില്‍ പെട്ടത്. കാര്‍ ഡ്രൈവര്‍ക്കും രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും പരിക്കുകള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.



