പന്നിത്തടം സെന്ററില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വലിയ അപകടം. ബാംഗ്ലൂര്‍ – ഗുരുവായൂര്‍ റൂട്ടിലോടുന്ന കേരള ലൈന്‍സ് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ 6 പേര്‍ക്ക് പരിക്കേറ്റു. രാവിലെ 6.59 നാണ് അപകടമുണ്ടായത്. 7 മണിക്കാണ് സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. വടക്കാഞ്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന ബസും കേച്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന മാരുതി എര്‍ട്ടിഗ കാറുമായാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന 6 പേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് സ്വദേശികളായ സുഫി, ഹസേനാര്‍, അബ്ദുള്‍ ഖാദര്‍, അബ്ദുള്ള, അബ്ബാസ്, മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ യൂത്ത് വോയ്‌സ് ആംബുലന്‍സസ് പ്രവര്‍ത്തകരും അല്‍അമീന്‍ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



