പെരുമ്പിലാവ് അപകടം ; ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോതച്ചിറ ചക്രാട്ട് വീട്ടില്‍ ബാബുവിന്റെ മകന്‍ 31 വയസ്സുള്ള വിപിന്‍ദാസാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കഴിഞ്ഞ ശനിയാഴ്ച രാത്രി പെരുമ്പിലാവ് അറക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അപകടം. അപകടത്തെ ഓടിക്കൂടിയ നാട്ടുകാര്‍ വിപിന്‍ദാസിനെ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട് നടക്കും.

ADVERTISEMENT
Malaya Image 1

Post 3 Image