ബൈക്കിന് കുറുകെ നായ ചാടി അപകടം; പഞ്ചായത്തംഗത്തിനും ഭാര്യക്കും പരിക്ക്

102

ബൈക്കിന് കുറുകെ നായ ചാടി ഉണ്ടായ അപകടത്തില്‍ പഞ്ചായത്തംഗത്തിനും ഭാര്യക്കും പരിക്കേറ്റു. കാട്ടകാമ്പാല്‍ പഞ്ചായത്തംഗം ചിറക്കല്‍ മേനോത്ത് അബ്ദുള്‍ റഷീദ് (54), ഭാര്യ ഷാജിത (45) എന്നിവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെ പഴഞ്ഞി വണ്‍വേ കുരിശുപള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തലക്ക് പരിക്കുള്ളതിനാല്‍ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പിന്നീട് തുശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.