മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്ന കടവല്ലൂര്‍ – മുക്കൂട്ട റോഡ് സഞ്ചാര യോഗ്യമല്ലാതായി

34

മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്ന കടവല്ലൂര്‍ – മുക്കൂട്ട റോഡ് സഞ്ചാര യോഗ്യമല്ലാതായി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ കൂടിച്ചേരുന്ന ചാലിശ്ശേരി മുക്കൂട്ടയിലേക്കുള്ള കടവല്ലൂര്‍ വടക്കുംമുറി റോഡാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ തകര്‍ന്നിരിക്കുന്നത്. ജലജീവന്‍ പദ്ധതിക്കു വേണ്ടി കുഴിച്ച റോഡില്‍ മെറ്റല്‍ കൊണ്ടുവന്നിട്ടതിനു ശേഷം പണി പൂര്‍ത്തിയാക്കാത്തതാണ് ദുരിതം വര്‍ദ്ദിപ്പിക്കുന്നത്. മെറ്റല്‍ റോഡില്‍ പരന്നതു മൂലം ഇരുചക്ര വാഹനങ്ങള്‍ തെന്നി വീഴുന്നതു പതിവാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മെറ്റല്‍ നിരത്തി കരാറുകാരന്‍ സ്ഥലം വിട്ടതാണ് പണി പാതി വഴിയില്‍ നിലക്കാന്‍ കാരണം.