വീട്ടുമുറ്റത്തെ കിണറില്‍ നിന്ന് ശബ്ദം ഉയര്‍ന്നു

174

ഗുരുവായൂരില്‍ വീട്ടുമുറ്റത്തെ കിണറില്‍ നിന്ന് ശബ്ദം ഉയരുന്നത് ആശങ്കക്കിടയാക്കി. ഇരിങ്ങപ്പുറം കാരയില്‍ രാജന്റെ ഉടമസ്ഥയിലുള്ള കിണറില്‍ നിന്നാണ് വലിയ ശബ്ദം ഉയര്‍ന്നിരുന്നത്. ഇതോടൊപ്പം വലിയ തോതില്‍ വെള്ളം പൊങ്ങുകയും കിണറിലെ വശം ഇടിഞ്ഞു താഴുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അനുഭവപ്പെട്ട ഭൂമികുലുക്കത്തിന് ശേഷമാണ് ഇത്തരം ഒരു പ്രതിഭാസം അനുഭവപ്പെട്ടതെന്ന് രാജന്‍ പറഞ്ഞു. 22 വര്‍ഷം പഴക്കമുള്ള കിണറില്‍ ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. വെള്ളത്തോടൊപ്പം ചെളിയും പൊങ്ങി വന്നതിനാല്‍ വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.