കറുകമാട് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു

54

കടപ്പുറം കറുകമാട് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്തു. മുന്‍ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ റംല അഷ്‌റഫിന്റെ വീട്ടിലെ ആടുകളെയാണ് തെരുവ്‌നായകള്‍ കടിച്ചുകൊന്നത്. പുലര്‍ച്ചെ ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. കറുകമാടും കടപ്പുറം പഞ്ചായത്തിലെ പലയിടങ്ങളിലും നായ്ക്കളുടെ ശല്ല്യം വര്‍ദ്ധിച്ചിരിക്കുകയാണ്.