ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

636

കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. എടക്കര അകലാട് സ്വദേശി അമ്പലയില്‍ വീട്ടില്‍ 54 വയസ്സുള്ള രാജനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചത്തിരിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം ദയാ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.