ദേശീയപാത 66 തിരുവത്ര അയിനിപ്പുള്ളിയില്‍ ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം. നാലു പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ സ്വദേശികളായ സഗീര്‍ (32), ഷാഹിദ് (19), ദില്‍ഷന്‍ (19), ഫക്രുദീന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തര്‍ പരിക്കേറ്റവരെ ചാവക്കാട് ഹയാത് ആശുപത്രിയില്‍ എത്തിച്ചു. മൂന്നാറിലേക്ക് വിനോദ യാത്ര പുറപ്പെട്ട വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.
ADVERTISEMENT