ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണയാള്‍ ബസ് കയറി മരിച്ചു. ചൊവ്വന്നൂര്‍ പന്തല്ലൂര്‍ സ്വദേശി 62 വയസ്സുള്ള ശശിയാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8:30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിനിടയാക്കിയ ബസ്സും സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ എത്തി ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന ഗൃഹനാഥന്‍ പന്നിത്തടം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന സ്‌കൂട്ടര്‍ തട്ടി റോഡില്‍ വീഴുകയായിരുന്നു. റോഡില്‍ വീണയാളുടെ ശരീരത്തിലൂടെ തൊട്ടു പുറകിലായി വന്നിരുന്ന ബസ് കയറി ഇറങ്ങി. വടക്കാഞ്ചേരി കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടിവിഎസ് മോട്ടോഴ്‌സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുന്നംകുളം സബ്ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണയാള്‍ ബസ് കയറി മരിച്ചു.
ADVERTISEMENT