കേരള മീഡിയാ പേഴസ്ണ്‍സ് യൂണിയന്‍ (കെ.എം.പി.യു) പാലക്കാട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തക യോഗം നടത്തി. വെള്ളിയാഴ്ച പാലക്കാട് വടക്കുഞ്ചേരിയില്‍ വെച്ച് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നടന്ന ജില്ലാ പ്രവര്‍ത്തകയോഗം കെ.എം.പി.യു സ്ഥാപക നേതാവ് വി.സെയ്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി.സണ്ണി അധ്യക്ഷനായി
സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി.ഗീവര്‍ മുഖ്യ പ്രഭാഷണവും ഐ.ഡി കാര്‍ഡ് വിതരണവും നടത്തി.
ജില്ലയിലെ വിവിധ നഗരങ്ങളില്‍ മേഖല കമ്മിറ്റി രൂപീകരിക്കാനും ,പത്ര-ദൃശ്യ- ഓണ്‍ലൈന്‍ രംഗത്തെ അംഗങ്ങള്‍ക്ക് പഠന ക്ലാസ്സ് നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന സമിതി അംഗം ഇസ്മായില്‍ പെരുമണ്ണൂര്‍ , ജില്ലാ ജോ. സെക്രട്ടറി സുരേഷ് വേലായുധന്‍ , ജില്ലാ വൈസ് പ്രസിഡന്റ് എം.വി.ബേബി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.എ. ജോര്‍ജ് സ്വാഗതവും , ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശേരി നന്ദിയും പറഞ്ഞു.
കേരള മീഡിയാ പേഴസ്ണ്‍സ് യൂണിയന്‍ (കെ.എം.പി.യു) പാലക്കാട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തക യോഗം നടത്തി.
ADVERTISEMENT