നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദുര്‍ഗ്ഗാഷ്ടമി നാളില്‍ ചൂണ്ടല്‍ക്കുന്നിലെ കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മഹാആരതി നടന്നു.

നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദുര്‍ഗ്ഗാഷ്ടമി നാളില്‍ ചൂണ്ടല്‍ക്കുന്നിലെ കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മഹാആരതി നടന്നു.ആലത്തിയൂര്‍ മന ശ്രീദേവി അന്തര്‍ജനം ദീപോജ്വലനം നിര്‍വഹിച്ചു മഹാ ആരതിയ്ക്ക് തുടക്കം കുറിച്ചു.ബാലചന്ദ്രന്‍ പൂലോത്ത്,സി ഐ മോഹന്‍ദാസ്,സി കെ ദാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മഹാആരതിയുടെ ഭാഗമായിപുത്തൂര്‍ അര്‍ജുന ബ്രദേഴ്‌സിന്റെ നാദസ്വര കീര്‍ത്തനാര്‍ച്ചനയൂം ഉണ്ടായിരുന്നു.ക്ഷേത്രം ഭാരവാഹികളായ എം കെ കണ്ണന്‍, വി എ വിനോദ്, പി ആര്‍ മനോജ്, പി കെ മല്ലിക,ബബിത മനോജ്,ഷീജ ലെജിത് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
നിരവധി ഭക്തജനങ്ങള്‍ മഹാ ആരതിയില്‍ പങ്കാളികളായി.

ADVERTISEMENT
Malaya Image 1

Post 3 Image