സിപിഐ (എം) എളവള്ളി 15 -ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരീക്ഷാ വിജയികളെ അനുമോദിച്ചു

 

സിപിഐ (എം) എളവള്ളി പഞ്ചായത്ത് 15 -ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരീക്ഷാ വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു . എളവള്ളി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന
എസ് എസ് എല്‍ സി , പ്ലസ് ടൂ പരീക്ഷ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയുമാണ് അനുമോദിച്ചത് . ആദരം 2026 എന്ന പേരില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി എഫ് രാജന്‍ അദ്ധ്യക്ഷനായി സി.പി.ഐ.എം.ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് , പഞ്ചായത്തംഗം തുളസി രാമചന്ദ്രന്‍ , പുവ്വത്തൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി കെ.വി തമ്പി , ചിറ്റാട്ടുകര സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ട് ലോഹിദാക്ഷന്‍ താമരശ്ശേരി , സഹകരണ ബാങ്ക് ഡയറക്ടര്‍ ഫ്രാജോ ചുങ്കത്ത്, സിഡിഎസ് അംഗം ഷീബ പ്രേമന്‍, സുരേഷ് ഇത്തിപറമ്പില്‍, കെ. വി. ബാബു എന്നിവര്‍ സംസാരിച്ചു. തുളസി രാമചന്ദ്രന്‍ പ്രത്യേകം തയ്യാറാക്കിയ ഉപഹാരം ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു.

ADVERTISEMENT