28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Guruvayur ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം തടസപ്പെടുത്തിയതില്‍ കോണ്‍ഗ്രസും നഗരസഭയും തമ്മില്‍ തര്‍ക്കം; സെക്രട്ടറിയുടെ നടപടി ചട്ടവിരുദ്ധമെന്ന് ചെയര്‍പേഴ്‌സണ്‍

ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം തടസപ്പെടുത്തിയതില്‍ കോണ്‍ഗ്രസും നഗരസഭയും തമ്മില്‍ തര്‍ക്കം; സെക്രട്ടറിയുടെ നടപടി ചട്ടവിരുദ്ധമെന്ന് ചെയര്‍പേഴ്‌സണ്‍

ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി കോണ്‍ഗ്രസിന്റെ കളിപ്പാവയായി പ്രവര്‍ത്തിക്കുന്നതാണ് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടത്താന്‍ തീരുമാനിച്ച ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം തടസ്സപ്പെടാന്‍ കാരണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നഗരസഭയുടെയും കായിക ക്ലബ്ബുകളുടെയും സഹകരണത്തോടെ വര്‍ഷങ്ങളായി വിജയകരമായി സംഘടിപ്പിച്ചു വരുന്ന ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം ഇത്തവണയും നടത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നതാണ്. ഇത് നടക്കാതിരിക്കാന്‍ കൗണ്‍സിലിന്റെ പരമാധികാരത്തെ മറികടന്ന് സെക്രട്ടറി നടപടി സ്വീകരിച്ചു. സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നടപടികള്‍ ചട്ടവിരുദ്ധവും അവാസ്തവവുമാണ്. സംഭവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. നഗരസഭയുടെ ജനാധിപത്യ അവകാശങ്ങളും ഭരണപരമായ അധികാരങ്ങളും സംരക്ഷിക്കുന്നതിനായി നിയമപരമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും.

ADVERTISEMENT
error: Content is protected !!