പോക്സോ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് ആറുവര്‍ഷം കഠിന തടവ് . 12 കാരനെ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ 52 വയസ്സുകാരനെ 6 വര്‍ഷം കഠിനതടവിനും 40000 രൂപ പിഴയും ശിക്ഷവിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.



