എ.സി കുഞ്ഞുമോന്‍ ഹാജി അനുസ്മരണ സമ്മേളനം നാളെ

180

വടക്കേക്കാട് എ.സി. കുഞ്ഞുമോന്‍ ഹാജി മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4 ന് വടക്കേക്കാട് ടി.എം.കെ റീജന്‍സിയില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി മുന്‍ പ്രസിഡന്റ് ഒ.അബ്ദുറഹ്‌മാന്‍ കുട്ടി അധ്യക്ഷത വഹിക്കും. മുന്‍ എം.പി. സി.ഹരിദാസ്, എ.സി അനുസ്മരണ പ്രഭാഷണം നടത്തും. ചികിത്സ സഹായം മുന്‍ എം.എല്‍.എ പി.എ.മാധവന്‍ വിതരണം ചെയ്യും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍ ആദരിക്കും.