എസ്.എസ്.എഫ് കുന്നംകുളം ഡിവിഷന്‍ സാഹിത്യോത്സവം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും

206

എസ്.എസ്.എഫ് കുന്നംകുളം ഡിവിഷന്‍ സാഹിത്യോത്സവം വെള്ളി, ശനി ദിവസങ്ങളിലായി വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് എസ്.വൈ.എസ് കുന്നംകുളം മേഖലാ പ്രസിഡന്റ് അലി അഹ്‌സനി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് കുന്നംകുളം ഡിവിഷന്‍ പ്രസിഡന്റ് അന്‍സാര്‍ ഫൈസാനി അധ്യക്ഷനാകും. കുന്നംകുളം, പെരുമ്പിലാവ്, കേച്ചേരി, എരുമപ്പെട്ടി, കടങ്ങോട് എന്നീ ആറ് സെക്ടറുകളില്‍ നിന്നായി ആയിരത്തിലധികം കലാ പ്രതിഭകള്‍ പങ്കെടുക്കും. മാപ്പിളപ്പാട്ട്, ഖവാലി, മാലപ്പാട്ട്, ബുര്‍ദ, ദഫ്മുട്ട്, അറബന തുടങ്ങി 140 ഇനങ്ങളാണ് മത്സരത്തില്‍ ഉള്ളത്. പത്ത് വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സാഹിത്യകാരന്‍ സോമന്‍ ചേമ്പ്രത്ത് ഉദ്ഘാടനം ചെയ്യും.