വേലൂരില്‍ കിണറ്റില്‍ ഡീസല്‍ കലര്‍ത്തിയ നിലയില്‍

523

വേലൂരില്‍ കിണറ്റില്‍ ഡീസല്‍ കലര്‍ത്തിയ നിലയില്‍. വായനശാലക്ക് സമീപം താമസിക്കുന്ന ചിരപ്പറമ്പില്‍ ബിജുവിന്റെ വീട്ടിലെ കിണറ്റിലാണ് രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ ഡീസല്‍ കലര്‍ത്തി കുടിവെള്ളം ഉപയോഗശൂന്യമാക്കിയത്. ഇന്ന് രാവിലെ വിവരമറിഞ്ഞ വീട്ടുകാര്‍ ആരോഗ്യ വകുപ്പിലും എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലും പരാതി നല്കി. ഇത്തരക്കാരെ കണ്ടത്തി മാതൃകാപരമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.