പെരുമ്പിലാവില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

96

പെരുമ്പിലാവ് മോഡേണ്‍ നഗര്‍ റോഡ് ഫാല്‍ക്കണ്‍ മാളിനു സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. റോഡും തകര്‍ന്ന അവസ്ഥയിലാണ്. മേഖലയില്‍ മൂന്ന് ദിവസത്തിലേറെയായി ജലവിതരണം തടസ്സപ്പെട്ട സ്ഥിതിയാണ്. നാട്ടുകാരുടെ പരാതിയില്‍ ജലവിതരണം പുന:സ്ഥാപിച്ചതിന് ശേഷമാണ് പൈപ്പ് പൊട്ടി വെള്ളം പാഴായി കൊണ്ടിരിക്കുന്നത്. റോഡിലേക്ക് കുത്തിയൊഴുകിയ ജലം കുത്തനെ ഇറക്കത്തില്‍ ഒലിച്ചു വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാനയിലേക്ക് വെള്ളം ഒഴുക്കി വിട്ട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു. മേഖലയില്‍ കാല്‍നടയും വാഹന ഗതാഗതവും ദുസ്സഹമായി. പൊട്ടിയ പൈപ്പ് ഉടന്‍ അറ്റകുറ്റപണികള്‍ ചെയ്ത് പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.