അണ്ടത്തോട് ബീച്ച് ഖാദിരിയ്യ മസ്ജിദില്‍ ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു

44

പുന്നയൂര്‍ക്കുളം അണ്ടത്തോട് ബീച്ച് ഖാദിരിയ്യ മസ്ജിദില്‍ ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു. ബീച്ച് മദ്രസക്ക് സമീപം ഏറെ പഴക്കം ചെന്ന ബീച്ച് ഖാദിരിയ്യ നമസ്‌കാര പള്ളിയിലെ ഭണ്ഡാരമാണ് കുത്തി തുറന്ന് പണം കവര്‍ന്നത്. പള്ളിയിലെ പ്രധാന നമസ്‌കാര മുറിയില്‍ പള്ളി പരിപാലന ഫണ്ട് സമാഹരണത്തിനായാണ് മരത്തില്‍ നിര്‍മ്മിച്ച ഭണ്ഡാരം വെച്ചിരുന്നത്. ജമാഅത്ത് നമസ്‌കാര സമയങ്ങളില്‍ മാത്രമാണ് ഇവിടെ ആളുകള്‍ ഉണ്ടാവുക. രാവിലെയും വൈകിട്ടും മദ്രസ ഉള്ളതിനാല്‍ പള്ളിയില്‍ ജോലി ചെയ്യുന്ന ഉസ്താദും ഉണ്ടാവില്ല. ബുധനാഴ്ച അസര്‍ നമസ്‌കാരം കഴിഞ്ഞ് മഗ്രിബ് നമസ്‌കാരത്തിന് ഇടയിലാണ് പണം കവര്‍ന്നത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.