പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് പോലീസും ആരോഗ്യവകുപ്പും. ചൂണ്ടല്‍ പഞ്ചായത്തിലെ മണലി ഗാന്ധി നഗറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന വിരുന്ന് സല്‍ക്കാരത്തിന്റെ ഭാഗമായി, ബാക്കി വന്ന ഭക്ഷണവും അവശിഷ്ടങ്ങളുമാണ് പൊതുസ്ഥലത്ത് നിക്ഷേപിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങളായ ടി.ഒ സെബി, അനുഷ ഷാഫര്‍, റസിയ അലി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. വിവരമറിയച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ കുന്നംകുളം പോലീസ്, തൃശൂര്‍ പട്ടിക്കാടുള്ള പവിത്രം കേറ്ററിങ് കമ്പനി അധികൃതരെ വിളിച്ച് വരുത്തി ഭക്ഷണ അവശിഷ്ടങ്ങള്‍ എടുപ്പിക്കുകയായിക്കുന്നു. മാലിന്യം തള്ളിയ കേറ്ററിങ്ങ് കമ്പനിക്കെതിരെ ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം പിഴ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചു.



