29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Kunnamkulam പുതിയ ഭാരവാഹി സ്ഥാനാരോഹണവും ‘പാലിയേറ്റീവ് കെയര്‍ ഉപകരണ ബാങ്ക് ‘ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു

പുതിയ ഭാരവാഹി സ്ഥാനാരോഹണവും ‘പാലിയേറ്റീവ് കെയര്‍ ഉപകരണ ബാങ്ക് ‘ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു

35

കുന്നംകുളം റോട്ടറി ക്ലബിന്റെ 2026-27 വര്‍ഷത്തെ ഭാരവാഹി സ്ഥാനാരോഹണവും, പാലിയേറ്റീവ് കെയര്‍ ഉപകരണ ബാങ്ക്’ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി ഡോ.സി.എം. രാധാകൃഷ്ണന്‍ വടക്കേക്കാട് അഭയം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്ക് വീല്‍ചെയര്‍ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഭയം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ മൈമൂന ഹംസ വീല്‍ചെയര്‍ ഏറ്റുവാങ്ങി.കിടപ്പുരോഗികള്‍ക്കും പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍ക്കും വീല്‍ചെയര്‍, വാക്കര്‍, കമോഡ് ചെയര്‍, എയര്‍ ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ സൗജന്യമായോ നാമമാത്ര നിരക്കിലോ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റോട്ടറി ക്ലബ് പദ്ധതി ആരംഭിച്ചത്. ചടങ്ങില്‍ ഡോ. പി.എസ്.ഷാജി ക്ലബിന്റെ പ്രസിഡണ്ടായും, പി.കെ.മുഹമ്മദ് സെക്രട്ടറിയായും, ഗില്‍ബര്‍ട്ട് എസ്. പാറമേല്‍ ട്രഷററായും സ്ഥാനമേറ്റു.പുതിയ ഭരണസമിതിയിലെ മറ്റ് ഭാരവാഹികളും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

 

ADVERTISEMENT
error: Content is protected !!