28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 40-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 40-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ഡിവിഷന്‍ 40-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. ചൂണ്ടല്‍ പുതുശ്ശേരി ഐ എം എ ഹാളില്‍ സജ്ജമാക്കിയ എം എ മുഹമദ്ദുണ്ണി നഗറില്‍ നടത്തിയ സമ്മേളനം എന്‍ കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് എന്‍ എല്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ നാരായണന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ എസ് വീരചന്ദ്രന്‍ സംസ്ഥാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.2025-26 വര്‍ത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി പി പി പ്രേമ വത്സലനും വരവ് ചിലവ് കണക്ക് ട്രഷറര്‍ മാര്‍ട്ടിന്‍ ജെ മാളയേക്കലും അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എസ് സുരേഷ് പ്രതിഭകളെ അനുമോദിക്കലും വിദ്യാഭ്യാസ പുരസ്‌കാരവും വിതരണവലും നിര്‍ഡവഹിച്ചു. ചടങ്ങില്‍ എഴുപത് വയസ്സ് പൂര്‍ത്തിയായവരേയും ആദരിച്ചു. കെ എസ് ഇ ബി പി എ സെക്രട്ടറി സിവി ഫ്രാന്‍സിസ്, ജില്ല പ്രസിഡന്റ് കെ എന്‍ രാമന്‍, ജില്ലസെക്രട്ടറി സി ശിവദാസന്‍, സി സി മെമ്പര്‍ എ വി ഫ്രാന്‍സിസ്, വിവിധ ഡിവിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!