25.3 C
Kunnamkulam
Sunday, September 27, 2026
Home CCTV Desk നടന്‍ രവികുമാര്‍ അന്തരിച്ചു

നടന്‍ രവികുമാര്‍ അന്തരിച്ചു

350
actor ravikumar passes away

നടന്‍ രവികുമാര്‍ അന്തരിച്ചു. 1970 കളിലും 80 കളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായക താരമായിരുന്നു. 71 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ചെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈയിലെ വസതിയിലെത്തിക്കും. സംസ്‌കാരം നാളെ നടക്കും.

മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

ADVERTISEMENT
error: Content is protected !!