24.6 C
Kunnamkulam
Monday, July 27, 2026
Home CCTV Desk സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വീട്ടിൽ, പൊതുദര്‍ശനത്തില്‍ ആദരമര്‍പ്പിച്ച് വന്‍ ജനാവലി

സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വീട്ടിൽ, പൊതുദര്‍ശനത്തില്‍ ആദരമര്‍പ്പിച്ച് വന്‍ ജനാവലി

അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് മൂന്നിന് നടക്കും. വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പറവൂര്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സിനിമ, രാഷ്ട്രീയ, പൊതു രംഗത്തെ നിരവധി പ്രമുഖരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് കുടുംബവുമായി ബന്ധമുള്ളവര്‍ അറിയിക്കുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് അന്ത്യം. ശനിയാഴ്ച രാത്രി 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. 56 വയസായിരുന്നു.

ADVERTISEMENT
error: Content is protected !!